SignIn
Kerala Kaumudi Online
Wednesday, 08 May 2024 12.18 AM IST

തിരിച്ചറിയണം പക്ഷാഘാതം

photo

ആലപ്പുഴ : പക്ഷാഘാതത്തിനടിപ്പെട്ട നിരവധി മനുഷ്യ ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഡോ അനിൽകുമാർ ശിവൻ പറയുന്നു, ലക്ഷണങ്ങൾ മനസിലാക്കി ഉടനടി ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ ഡോക്ടർക്ക് അദ്ദേഹത്തിന്റെ കടമ നിർവ്വഹിക്കാൻ കഴിയൂ.

ആഗോളതലത്തിൽ ഹ്യദ്രോഗത്തിന് ശേഷം ഏറ്റവുമധികംപേരുടെ ജീവനെടുക്കുന്നത് സ്ട്രോക്ക് അഥവാ ബ്രയിൻ അറ്റാക്കാണ്.സ്ട്രോക്ക് ഉണ്ടാകുന്ന 100 പേരിൽ 30പേർ മരണത്തിന് കീഴടങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.25% സ്ട്രോക്ക് രോഗികളും ചെറുപ്പക്കാരാണെന്ന വസ്തുത ഏറെ പ്രാധാന്യം അർഹിക്കുന്നു.

സ്ട്രോക്കിന്റ പ്രധാന ലക്ഷണങ്ങൾ.

തലകറക്കം,കാഴ്ചക്കുറവ്,രണ്ടായി കാണുക, നടക്കുമ്പോൾ വീണ് പോകുക, ബോധം മറയുക, , കണ്ണിന്റ ക്യഷ്ണമണികൾ ഒരുവശത്തേക്ക് പോകുക, അന്തംവിടുക,സംസാരിക്കാൻ ബുദ്ധിമുട്ടുക, പറയുന്നത് മനസിലാക്കാതിരിക്കുക, നടക്കുമ്പോൾ വേച്ച് വേച്ച് പോകുക.

സ്ട്രോക്കും മരണവും

സ്ട്രോക്ക് മരണത്തിന്റ 70 ശതമാനവും ഉണ്ടാകുന്നത് ആദ്യത്തെ സ്ട്രോക്കിൽ തന്നെയാണ് , ശേഷിക്കുന്ന 30%ത്തിൽ 20% പേരിൽ തുടർച്ചയായി ഉണ്ടാകുന്ന സ്ട്രോക്കും 10% മറ്റ് പലകാരണങ്ങളാലുമാണ് മരണത്തിന് ഇടയാകുന്നത്

സ്ട്രോക്കും അടിയന്തര പരിശോധനകളും

1, ചെറിയ രക്തകുഴലാണോ വലിയ രക്തകുഴലാണോ അടഞ്ഞത്.
2, കഴുത്തിലെ രക്തകുഴലാണോ തലച്ചോറിലെ രക്തക്കുഴലാണോ അടഞ്ഞത്.
രോഗിയുടെ അസുഖത്തിന്റ ഗുരുതരാവസഥയും രക്ഷപെടാനുള്ള സാധ്യതയും ഒരുപരിധിവരെ ബ്രയിൻ ആൻജിയോഗ്രാമിലൂടെ അറിയാൻ കഴിയും. വലിയ ക്ലോട്ട് ആണെങ്കിൽ രക്തകട്ട അലിയിക്കുന്ന മരുന്നിനൊപ്പം കത്തീറ്റർ ചികിത്സകൂടി വേണ്ടി വരും

സ്ട്രോക്കും സ്ത്രീകളും

സ്ട്രോക്ക് ഉണ്ടാകുന്ന 100പേരിൽ 40പേർ മരിക്കുന്നു. സ്തനാർബുദം വന്നു മരിക്കുന്ന സ്ത്രീകളെക്കാൾ രണ്ടിരട്ടിയാണ് സ്ട്രോക്ക് വന്ന് മരിക്കുന്നത്. സ്ട്രോക്കുണ്ടായി മരിക്കുന്ന പത്ത് പേരിൽ ആറും സ്ത്രീകളാണ്.

ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ അതായത് മധ്യവയസ്തകളിലാണ് സ്ട്രോക്ക് സാധ്യത കൂടുതലായി കണ്ടുവരുന്നത്.

കത്തീറ്റർ ആർജിയോഗ്രാം സ്റ്റെന്റ് ചികിത്സയുടെ ഗുണങ്ങൾ.

കത്തീറ്റർ ആൻജിയോഗ്രാം സ്റ്റെന്റ് ചികിത്സ ഒരു ജീവൻ രക്ഷചികിത്സയാണെന്ന് പറയാം. ഒരുപരിധിവരെ തലച്ചോറിന്റെ പ്രവർത്തനം പഴയരീതിയിലാക്കാൻ സാധിക്കും അതുവഴി സാധാരണ ജീവിതത്തിലേക്ക് ആരോഗ്യകരമായ തിരിച്ചുപോക്ക് സാധ്യമാകുകയും ചെയ്യുന്നതോടെ കുടുംബത്തിനുണ്ടാകുന്ന മാനസിക ശാരീരിക ആഘാതം കുറയാൻ സാധിക്കും.

സ്ട്രോക്ക് തടയാൻ

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കുക
പുകവലി മദ്യപാനം എന്നിവ ഒഴിവാക്കുക
ഹ്യദയസംബന്ധമായ രോഗങ്ങൾ ഉളവർ ജാഗ്രത പാലിക്കുക
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
ശാരീരിക വ്യായാമം ജീവിതത്തിന്റ ഭാഗമാക്കുക
ഫാസ്റ്റ് ഫുഡും അമിതമായ കൊഴുപ്പ് കലർന്ന ആഹാരങ്ങൾ ഒഴിവാക്കുക.

ഡോ അനിൽകുമാർ ശിവൻ
എംഡി ജനറൽ മെഡിസിൻ ( ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡൽഹി)
ഡിഎം ( ന്യൂറോളജി) നിംഹാൻസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.