കോട്ടയം: പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം ഇന്ന് 11ന് ഐ.എം.എ ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ മുഖ്യപ്രഭാഷണം നടത്തും. എസ്.പിമാരായ വി.ജി.വിനോദ് കുമാർ, കെ.എം.സാബു, അഡീ.എസ്.പി എസ്.സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ചന്ദ്രശേഖരൻ, ഡിവൈ.എസ്.പിമാരായ ജെ.സന്തോഷ് കുമാർ, ആർ.ശ്രീകുമാർ , എൻ.ബാബുക്കുട്ടൻ, ഷാജു ജോസ്, എ.ജെ.തോമസ്, എം.എം.ജോസ് , ജന. സെക്രട്ടറി സി.ആർ.ബിജു , സമിതി അംഗം മാത്യു പോൾ, ജില്ലാ സെക്രട്ടറി എസ്.ഡി. പ്രേംജി, കെ.എം.ജോഷി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |