മോഹൻലാൽ
പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഞാൻ അടുത്ത ബന്ധം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ ഓർക്കുന്നു.ഒപ്പം പ്രാർത്ഥിക്കുന്നു . ഈ നികത്താനാവാത്ത നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തി അവർക്ക് ഉണ്ടാവട്ടെ...
മമ്മൂട്ടി
പുനീത് ഇനിയില്ല എന്നറിയുമ്പോൾ ഞെട്ടലോടെ മാത്രമെ അത് കേൾക്കാൻ കഴിയുകയുള്ളു.ഹൃദയം തകരുന്നു. സിനിമാലോകത്തിന് ഇതൊരു വലിയ നഷ്ടമാണ്. പുനീതിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
ചിരഞ്ജീവി
ഞെട്ടിപ്പിക്കുന്നതും വിനാശകരവും ഹൃദയഭേദകവുമായ വാർത്ത ! പുനീത് രാജ്കുമാർ വളരെ പെട്ടന്ന് പോയി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ കണ്ണുനീർ നിറഞ്ഞ അനുശോചനം. കന്നഡ-ഇന്ത്യൻ സിനിമാ മേഖലയ്ക്ക് ഇത് വലിയ നഷ്ടം. ഈ നഷ്ടത്തെ നേരിടാൻ എല്ലാവർക്കും ശക്തി ഉണ്ടാവട്ടെ.
സുരേഷ് ഗോപി
തികച്ചും അപ്രതീക്ഷിതം
ജയറാം
സുഹൃത്തിന് ആദരാഞ്ജലികൾ
മഞ്ജു വാര്യർ
ഈ വാർത്ത ഞെട്ടലുളവാക്കുന്നു. ദുഃഖവും പങ്കുവയ്ക്കുന്നു
പൃഥ്വിരാജ്
ഇത് വളരെ വേദനിപ്പിക്കുന്നു! വിശ്രമിക്കൂ സൂപ്പർ താരം! കുടുംബത്തിനും സുഹൃത്തുക്കൾക്കും ദശലക്ഷക്കണക്കിന് ആരാധകർക്കും ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ ശക്തിയുണ്ടാകട്ടെ!
ദുൽഖർ സൽമാൻ
ദയയുള്ള മനുഷ്യനും മികച്ച അഭിനേതാവും. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ ആരാധകരുടെ മഹാസമുദ്രത്തിനും ഈ നികത്താനാവാത്ത നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ടൊവിനോ തോമസ്
പെട്ടന്ന് പോയി സഹോദരാ ... നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
പാർവതി തിരുവോത്ത്
വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത്ത വേദന. പുനീത്
സംയുക്ത മേനോൻ
പകരം വെക്കാനില്ലാത്ത ഇതിഹാസം. നിത്യശാന്തി നേരുന്നു
ഇന്ദ്രജിത്ത്
പെട്ടന്ന് പോയി ...
ഭാവന
അപ്പു….. ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്!!! കന്നഡയിലെ എന്റെ ആദ്യ നായകൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹപ്രവർത്തകൻ. മൂന്നു സിനിമകൾ ഒരുമിച്ച് അഭിനയിച്ചു, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും എപ്പോഴും നിലനിൽക്കും!!! നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും.
നിവിൻ പോളി
കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.പെട്ടന്ന് പോയി
ഹൻസിക
എനിക്കിത് ഉൾകൊള്ളാൻ കഴിയുന്നില്ല. വിനയവും നല്ലവനുമായ പച്ച മനുഷ്യൻ. ഇതൊരു വലിയ ദുരന്തമായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |