കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്കൻ റീജിയന്റെ നേതൃത്വത്തിൽ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾ ഇന്ന് കേരളപ്പിറവി ആഘോഷിക്കുമെന്ന് റീജിയണൽ കോ- ഓർഡിനേറ്റർ ജോൺസൻ തൊമ്മാന, സെക്രട്ടറി കെ.ജി. ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 7 ന് സൂം പ്ലാറ്റ്ഫോമിലാണ് ആഘോഷം. കേരള തനിമയിലുള്ള കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. ആഫ്രിക്കയിൽ പതിനായിരക്കണക്കിന് മലയാളികൾ ബിസിനസ് ആവിശ്യത്തിനായും ജോലി സംബന്ധമായും താമസിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷനും നോർക്ക റൂട്ടുമായി സഹകരിച്ച് 'കൈരളിക്കൊരു കൈത്താങ്ങ്' എന്ന സേവന പദ്ധതിയിലും വേൾഡ് മലയാളി ഫെഡറേഷൻ സജീവസാന്നിദ്ധ്യമായിരുന്നു.