കൊൽക്കത്ത: മൂന്ന് ലോക്സഭ സീറ്റുകൾ, 29 നിയമസഭ സീറ്റുകൾ, 13 സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശമായ ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ ഇന്നലെ
ഉപതിരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗ്ലാൾ, ഹരിയാന, അസാം, ഹിമാചൽ പ്രദേശ്,മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കർണാടക, രാജസ്ഥാൻ, തെലങ്കാന, മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നിവടങ്ങളിലടക്കം തിരഞ്ഞെടുപ്പ് നടന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഫലം നവം. രണ്ടിന് പുറത്തുവരും.