SignIn
Kerala Kaumudi Online
Tuesday, 24 May 2022 3.53 PM IST

വിദ്യാർത്ഥികൾക്ക് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ

hhhhhhh

മലപ്പുറം: സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു.

കുട്ടികൾക്ക് കൊവിഡ് വന്നാൽ ആ ക്ലാസ് നിറുത്തിവയ്ക്കുകയും കൂടുതൽ കുട്ടികൾക്ക് വന്നാൽ സമ്പർക്കത്തിൽ വന്ന കുട്ടികൾ മുഴുവൻ ക്വാറന്റൈനിൽ പോവുകയും സ്‌കൂൾ വീണ്ടും അടച്ചിടേണ്ടി വരികയും ചെയ്യും. ഈ അവസ്ഥ വരാതിരിക്കാൻ എല്ലാ വിദ്യാർത്ഥികളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പാലിക്കണം.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കുക
2. മാസ്‌ക്കിൽ ഇടക്കിടെ സ്പർശിക്കരുത്
3. സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്
4. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ പുരട്ടിയോ വൃത്തിയാക്കണം
5. കൂട്ടം കൂടരുത്
6. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ വീട്ടിലാർക്കെങ്കിലുമുണ്ടെങ്കിൽ സ്കൂളിൽ വരരുത്. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉചിതമായ ചികിത്സ തേടണം
7. ആഹാരം, കുടിവെള്ളം, പഠന സാമഗ്രികൾ എന്നിവ കൈമാറരുത്
8. ചുമരുകൾ, കൈവരികൾ തുടങ്ങിയ ഇടങ്ങളിൽ ആവശ്യമില്ലാതെ സ്പർശിക്കരുത്
9. ടോയ്ലറ്റ് ഉപയോഗിക്കും മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
10. സ്‌കൂൾ സമയം കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുക
11. വീട്ടിൽ എത്തിയാലുടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കിവച്ച ശേഷം കുളിക്കുക

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കൊവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുക
2. മാറി ധരിക്കേണ്ടി വന്നാൽ ഉപയോഗിക്കാനുള്ള മാസ്‌കും പഴയ മാസ്‌ക് തിരികെ കൊണ്ടുവരാനുള്ള കവറും നൽകണം
3. സാനിറ്റൈസർ കൊടുത്തുവിടണം
4. തിരക്കു കുറഞ്ഞ വാഹനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യുക
5. ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകാതെ വീണ്ടും ധരിക്കാൻ നൽകരുത്
6. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, STUDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.