SignIn
Kerala Kaumudi Online
Friday, 26 April 2024 11.14 PM IST

പൊലീസ് ഓഫീസേഴ്സ് അസോ.: ഔദ്യോഗിക പാനലിന് ഉജ്ജ്വല വിജയം

police

ആലപ്പുഴ: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയിലേക്ക് 12ന് നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്ക് നാമനിർദേശ പത്രികാ സമർപ്പണം പൂർത്തീകരിച്ചപ്പോൾ ഔദ്യോഗിക പാനൽ ഉജ്ജ്വല വിജയം നേടി. ആകെയുള്ള 68 സീറ്റിൽ 65 സീറ്റിലും ഔദ്യോഗിക പാനലിലെ അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശേഷിക്കുന്ന മൂന്ന് സീറ്റിൽ 12ന് തിരഞ്ഞെടുപ്പ് നടക്കും. ക്യാമ്പിൽ രണ്ട് സീറ്റിലും ചേർത്തലയിൽ ഒരു സീറ്റിലുമാണ് എതിർ സ്ഥാനാർത്ഥികൾ ഉള്ളത്. നിലവിലെ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ബിജു വി.നായർ(ഹരിപ്പാട് സ്റ്റേഷൻ), ജില്ലാ സെക്രട്ടറി കെ.ജയകൃഷ്ണൻ(ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), ട്രഷറർ കെ.എ.ലോറൻസ് (ജില്ല ഹെഡ് ക്വാർട്ടേഴ്സ്), വൈസ് പ്രസിഡന്റ് ഷാജിമോൻ(ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്), സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രദീപ് (വീയപുരം സ്റ്റേഷൻ) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ചേർത്തലയിൽ നൽകിയിട്ടുള്ള നാമനിർദ്ദേശ പത്രികയിൽ നിർദ്ദേശകനും പിന്താങ്ങുന്ന ആളും ഒപ്പിടാതെയാണ് പത്രിക സമർപ്പിച്ചിട്ടുള്ളതെന്നതിനാൽ ഇന്ന് നടക്കുന്ന സൂക്ഷ്മ പരിശോധനയിൽ പത്രിക തള്ളാനാണ് സാദ്ധ്യത. 19നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.