തൃശൂർ: എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ച ആളൂർ താണിപ്പാറ അമ്പാടത്ത് വീട്ടിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായിരുന്ന ഷാജന്റെയും ലതികയുടെയും മകളായ ഡോ. അഞ്ജനയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലോടെ ആളൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ചെന്നൈയിൽ ബി.എ.എം.എസ് പഠനത്തിനിടെയാണ് അഞ്ജന 2019ൽ മിസ് കേരള റണ്ണറപ്പ് ആയത്. പഠനശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ജന പ്രധാന വേഷത്തിൽ അഭിനയിച്ച കമ്മൽ എന്ന ഷോർട്ട് ഫിലിം എറെ ശ്രദ്ധേയമായിരുന്നു. സഹോദരൻ: അർജുൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |