ആലപ്പുഴ: ജില്ലാ ആയുർവേദ ആശുപത്രിയിലെ ആയുർവേദ വാരാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ നിർവഹിച്ചു. ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജി. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ഡോ. അനൂപ് അജിത്ത് പോഷണം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. അരുൺ.ജി. ദേവ്, ഡോ. ശബരി നാഥ്, ജ്യോതിരാജ് എന്നിവർ സംസാരിച്ചു. ഡോ. ശാലിനി തോമസ് സ്വാഗതവും ഡോ. ഡാർലി ജയിംസ് നന്ദിയും പറഞ്ഞു. ആയുർവേദ വാരത്തോടനുബന്ധിച്ച് ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന ആയുർവേദ ഭക്ഷ്യ - സസ്യ പ്രദർശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |