കൊച്ചി: വഴി തടയൽ സമരത്തിന്റെ പേരിൽ സംസ്ഥാന നേതാക്കളെ ഉൾപ്പെടെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത് രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കോൺഗ്രസ് തീരുമാനം. കേസിൽ പ്രതികളായ കൊച്ചി മുൻ മേയർ ഉൾപ്പെടെ മുൻകൂർ ജാമ്യത്തിനും ശ്രമം ആരംഭിച്ചു. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജനപ്രതിനിധികളെയും സ്ത്രീകളെയും നടൻ ജോജു ജോർജ് അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. ഇതിനെതിരെ പരാതി കൊടുത്തെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ജനപ്രതിനിധികളായ സ്ത്രീകളുടെ പരാതിയിൽ പൊലീസിന്റെ മൗനം സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |