26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് പെബിൾസ്, ഐ ആം നോട്ട് ദ റിവർ ജലം എന്നിവയും തിരഞ്ഞെടുത്തു. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ എന്നിവർ, പ്രാപ്പെട, അവനോവിലോന, ബനേർഘട്ട, ആർക്കറിയാം, സണ്ണി എന്നിവ തിരഞ്ഞെടുത്തു. സംവിധായകൻ ഹരികുമാർ ചെയർമാനും ഇ. സന്തോഷ്കുമാർ, മറിയം ജോസഫ്, സജിൻബാബു, ഡോൺ പാലത്തറ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |