മുതുകുളം: മുതുകുളം പാർവതി അമ്മ പുരസ്‌കാരത്തിനായി വനിതാ എഴുത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിച്ചു. ഏത് സാഹിത്യ ശാഖകളിൽ നിന്നുള്ള കൃതികളും പരിഗണിക്കും. 2019, 2020, 2021 വർഷങ്ങളിലൊന്നിൽ ഒന്നാം പതിപ്പായി പ്രകാശനം ചെയ്തവയായിരിക്കണം. കൃതിയുടെ നാല് കോപ്പികൾ സഹിതം ഈ മാസം 30 ന് മുമ്പ് അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, മുതുകുളം പാർവതി അമ്മ സ്മാരക ട്രസ്റ്റ്, മുതുകുളം സൗത്ത് പി.ഒ, ആലപ്പുഴ: 690506. ഫോൺ: 9496157231.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |