ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ കരുമാടി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് പുനഃസ്ഥാപിച്ചു. കരുമാടിയിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ഉള്ള പ്രധാന പൈപ്പ് ലൈനിൽ അമ്പലപ്പുഴ ഭാഗത്ത് ചോർച്ച ഉണ്ടെന്ന പ്രതീക്ഷയിൽ ഇതു പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ കുടിവെള്ളം ഭാഗീകമായി തടസപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രധാന പൈപ്പ് ലൈനിൽ ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയത് കൊണ്ടാണ് പ്രതീക്ഷിച്ചതിലും മുമ്പേ പമ്പിംഗ് തുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനിയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |