കോഴിക്കോട്: ജില്ലയിൽ ഇന്നലെ 663 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.73 ശതമാനം. നാല് പേരുടെ ഉറവിടം വ്യക്തമല്ല. 658 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 799 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ 1147 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5314 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ രോഗബാധിതരായി കോഴിക്കോട് സ്വദേശികളായ 7726 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3382 കൊവിഡ് മരണങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |