തിരുവനന്തപുരം:വില്ലേജ് ഓഫീസുകൾ അഴിമതിമുക്തമാക്കുന്നതിൽ വില്ലേജ് ഓഫിസർമാർക്ക് നേതൃപരമായ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ ത്രൈമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും വകുപ്പിൽ വച്ചുപൊറുപ്പിക്കില്ലെന്നും എന്നാൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.