തെന്നിന്ത്യയിലെ സൂപ്പർ നായിക നിത്യാമേനോൻ നിർമ്മാതാവിന്റെ കുപ്പായമണിയുന്നു.
തെലുങ്കിൽ ഒരുങ്ങുന്ന സ്കൈലാബ് എന്ന സയൻസ് ഫിക്ഷൻ ചിത്രമായ സ്കൈലാബിലൂടെ നിത്യാമേനോൻ നിർമ്മാതാവാകുന്നത്.
1979-ൽ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയമായ സ്കൈലാബ് ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച നാളുകളിൽ ബന്ദലിംഗം പള്ളി എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സ്കൈലാബിൽ ആവിഷ്കരിക്കുന്നത്.
വിശാഖ് ഖണ്ഡറാവു സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വി പിന്നമ്മരാജുവുമായി ചേർന്നാണ് നിത്യ നിർമ്മിക്കുന്നത്.
നിത്യാമേനോനോടൊപ്പം സത്യദേവും രാഹുൽ രാമകൃഷ്ണനുമാണ് സ്കൈലാബിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗരി എന്നാണ് നിത്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
1979 കാലഘട്ടം അതിമനോഹരമായാണ് സ്കൈലാബിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും സിനിമയോടുള്ള വിശ്വാസം തന്നെയാണ് നിർമ്മാണ പങ്കാളിയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും നിത്യാമേനോൻ പറയുന്നു.
ചിത്രം തിയേറ്ററുകളിലെത്തുന്നതും പ്രേക്ഷകർ വിസ്മയത്തോടെ ഏറ്റുവാങ്ങുന്നതും കാത്തിരിക്കുകയാണ് താനെന്നും നിത്യ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |