ഓയൂർ: പൂയപ്പള്ളിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ, കുട്ടിയുടെ അമ്മയുടെ അച്ഛന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയെ മുത്തച്ഛൻ ഉപേക്ഷിച്ച് പോയശേഷം മുത്തച്ഛന്റെ സഹോദരനായ ഇയാൾ മുത്തശ്ശിക്കും കുട്ടിയുടെ മാതാവിനും ഒപ്പമാണ് താമസിച്ചു വരുന്നത്. അമ്മയും മകളും പുറത്ത് പോകുന്ന സമയം കുട്ടിയെ ഇയാൾക്കൊപ്പമാക്കിയിട്ടാണ് പോകുന്നത്. കഴിഞ്ഞ ദിവസം കുട്ടിയുടെ പ്രവർത്തികളിൽ സംശയം തോന്നിയ മുത്തശ്ശി കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പ്രതി കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിരവധി തവണ കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അറിഞ്ഞത്.
തുടർന്ന് ഇവർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കരാറുകാരനൊപ്പം തിരുവല്ലയിൽ താമസിച്ച് ജോലി ചെയ്ത് വന്ന മാതാവിന്റെ അച്ഛന്റെ സഹോദരനെ കണ്ടെത്തുകയും പൂയപ്പള്ളി സി.ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ. ലിജു വർഗീസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |