തിരുവനന്തപുരം: 2022 ജനുവരി ആദ്യവാരം നടക്കുന്ന യു.പി.എസ്.സി സിവിൽ സർവീസ് മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ശ്രീദേവി അമ്മ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സൗജന്യമായി ഓൺലൈൻ മെയിൻസ് മോക്ക് ടെസ്റ്റ് നടത്തും. ഓൾ ഇന്ത്യ തലത്തിലെ സിവിൽ സർവീസ് പരീക്ഷാവിദഗ്ദ്ധരുടെ പാനലാണ് ആനുകാലിക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യാവലി തയ്യാറാക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ പരീക്ഷാനിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ തത്സമയം അയയ്ക്കുന്ന ചോദ്യപേപ്പറിൽ നിന്നാണ് ഉദ്യോഗാർത്ഥികൾ ഉത്തരം എഴുതേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ പേര്, മേൽവിലാസം, അവസാന വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവസഹിതം 7510139778 എന്ന വാട്സ്ആപ്പ് നമ്പരിൽ അയയ്ക്കണം. പേര് ചേർക്കാനുള്ള അവസാന തീയതി നവംബർ 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |