SignIn
Kerala Kaumudi Online
Saturday, 21 September 2024 3.58 AM IST

കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, ഒടുവിൽ സിനിമയെ വെല്ലും ക്ലൈമാക്സ്

Increase Font Size Decrease Font Size Print Page
cinema

കാഞ്ഞിരപ്പള്ളി: സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തി എന്നാരോപിച്ചാണ് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുടെ കുന്നുംഭാഗത്തെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റെ പൊൻകുന്നത്തുനിന്നുളള പ്രവർത്തർ മാർച്ച് നടത്തിയത്.

ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ എത്തിയത്.എന്നാൽ മാർച്ചിനെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ഇതാേടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ലുമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വഴിതടഞ്ഞുള്ള ചിത്രീകരണം ഇനി മേലിൽ ഉണ്ടാവില്ലെന്ന് സിനിമാ പ്രവർത്തകരിൽ നിന്ന് ഉറപ്പുലഭിച്ചതിനാൽ സമരം അവസാനിപ്പിക്കുന്നു എന്നാണ് മാർച്ച് നടത്തിയവർ പറയുന്നത്..

ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയതെന്നാണ് റിപ്പോർട്ട്. മാർച്ച് നടത്തരുതെന്ന് നേതാക്കൾ പലവട്ടം പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുണ്ട്. .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOUTH CONGRESS MARCH TO THE FILMING LOCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.