ആലപ്പുഴ: കയർ സംഘങ്ങളുടെ പ്രവർത്തനത്തിന് മൂലധനം നൽകുക, തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, ചകിരി സംഭരണ വിലക്ക് പിൻവലിക്കുക, കയർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, സംഘം ജീവനക്കാരുടെ വേതനം കൂട്ടുക, കയർ വില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 11ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഫെഡറേഷൻ സമരസമിതി ചെയർമാൻ എ.കെ. രാജൻ, കൺവീനർ ജി. സുരേന്ദ്രൻ, എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |