നെയ്യാറ്റിൻകര: വൃദ്ധദമ്പതികളെയും ചെറുമകനെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. കീഴാറൂർ കുറ്റിയാണിക്കാട് കാവടിക്കുടി മേലേവീട്ടിൽ ഷാജിമോൻ (28), കുന്നുവിള ജിനുഭവനിൽ അനിൽകുമാർ (35), കിഴക്കൻമല എം.കെ. ഹൗസിൽ ദിലീപ് (32) എന്നിവരാണ് പിടിയിലായത്.
ഇരുമ്പിൽ വാഴവിളാകത്ത് വീട്ടിൽ മോഹനൻ, ഭാര്യ ഗിരിജ (65), ചെറുമകൻ അനന്ദു എന്നിവരെ വാഹനത്തിലെത്തിയ സംഘം ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അയൽക്കാർ തമ്മിലുളള വഴിത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പിൽ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും സി.ഐ വി.എൻ. സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |