വടംവലി മത്സരത്തിന്റെ പശ്ചാത്ത ലത്തിൽ ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹാ നവംബർ 19ന് പ്രദർശനത്തിനെത്തും.സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രനാണ് നായിക.അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ സംഭാഷണം ടോബിത് ചിറയത് .രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |