കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് യു.ബി.എം.സി. എ.എൽ.പി. സ്കൂളിനു വേണ്ടി പുതുതായി പണിത കെട്ടിടം കർണാടക ദക്ഷിണ മഹാ ഇടവക ബിഷപ്പ് മോഹൻ മനോരാജ് ഉദ്ഘാടനം ചെയ്തു. ഇ.വി. ജയകൃഷ്ണൻ അധ്യക്ഷനായി. എ.ഇ.ഒ കെ.ടി. ഗണേശ്കുമാർ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ വിൻസെന്റ് പാലണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എസ്.ഐ. കർണാടക സതേൺ ഡയോസസ് സെക്രട്ടറി വല്ല്യംകേരി, ഫാദർ ബിനു സി. ജോൺ, സി.എസ്.ഐ കാസർകോട് ഏരിയ ചെയർമാൻ ഫാദർ പ്രഭുരാജ്, ഫാദർ സജിത്ത് ദാസ് കോറോത്ത്, പ്രഥമാധ്യാപകൻ എം.ടി. രാജീവൻ, വി.കെ. ഉണ്ണികൃഷ്ണൻ, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു. ഈ മാസം വിരമിക്കുന്ന ബിഷപ്പിനെ സ്കൂൾ പി.ടി.എ. കമ്മിറ്റി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |