SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.54 PM IST

മാവോവാദികൾ കനത്ത സുരക്ഷയിൽ വിയ്യൂരിൽ

1

തൃശൂർ: വയനാട് അറസ്റ്റിലായ മാവോവാദി നേതാവ് കൃഷ്ണമൂർത്തിയെ കനത്ത സുരക്ഷയിൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സാവിത്രിയെ വനിതാ ജയിലിലും പാർപ്പിക്കും. ബുധനാഴ്ച വൈകീട്ട് ആറരയോടെ കനത്ത സുരക്ഷയിലാണ് ഇവരെ ജയിലിലെത്തിച്ചത്. ജനറൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തി. നിലമ്പൂർ വയനാട് വഴിയിൽ കർണാടകത്തോട് ചേർന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടർബോൾട്ടും ചേർന്ന് ഇവരെ പിടികൂടിയത്. കേരളം അടക്കം പശ്ചിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു കൃഷ്ണമൂർത്തി. കൃഷ്ണമൂർത്തിയെ പിടികൂടാൻ കഴിഞ്ഞ നാല് വർഷത്തോളമായി കേരളം, കർണാടക, തമിഴ്‌നാട് ആന്ധ്രാ പൊലീസ് സേനകൾ ശ്രമിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL