ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സമീപ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നതിനാൽ രാജസ്ഥാനിലും കുറയ്ക്കേണ്ടി വരുമെന്ന് ജോധ്പൂരിലെ പൊതുപരിപാടിക്കിടെ ഗെലോട്ട് പ്രഖ്യാപിച്ചു. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറയ്ക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.
നേത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. സംസ്ഥാനത്ത് ഇടതു സർക്കാരിനെതിരെ സമരമുഖത്തുള്ള കോൺഗ്രസിന് രാജസ്ഥാൻ സർക്കാരിന്റെ നീക്കം ഊർജ്ജം പകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |