പൂവാർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെക്ക് കടത്തിക്കൊണ്ടുവന്ന 80 ഗ്രാം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി എസ്. സജിത്താണ്(24) പൂവാർ ആറ്റുപുറം എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് കളിയിക്കാവിളയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നുമായി സജിത്തിനെ അറസ്റ്ര് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |