കോട്ടയം : സ്കൂൾ ഒഫ് എനർജി മെറ്റീരിയൽസ്, പോളിഷ് സർവകലാശാലകളായ റോക്ക്ലോ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി, ഡാൻസ്ക് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി, നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആന്റ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീൻ ലാമർ എന്നിവയുമായി സഹകരിച്ച് നടത്തുന്ന മെറ്റീരിയൽസ് സയൻസ് ഗവേഷണത്തിലെ പുത്തൻ പ്രവണതകളെക്കുറിച്ചുള്ള ഓൺലൈൻ അന്തർദ്ദേശീയ കോൺഫറൻസ് ഇന്ന് ആരംഭിക്കും. സൈബീരിയൻ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ടിഷ്യാന വൊലോവാ, പ്രൊഫ. എക്തെരിനാ ഷാഷാറ്റ്ഡ്കയ, റോക്ക്ലോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മസീജ് ജെറോസവ്സ്കി, ഡാൻസ്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജോസഫ് ടി. ഹാപോന്യുക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |