അമ്പലപ്പുഴ: മലയിൽത്തോട് പാടശേഖരത്തിൽ നെല്ലിന്റെ ഈർപ്പം അളക്കുന്ന യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന് പരാതി. ഇത് സംബന്ധിച്ച് കർഷകർ കൃഷി ഓഫീസർക്ക് പരാതി നൽകി. കൊയ്ത്ത് തുടങ്ങിയതിന് ശേഷം കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഈർപ്പ പരിശോധന നടത്തുന്നതിന് സാമ്പിൾ ശേഖരിച്ചിട്ട് 12 ദിവസം പിന്നിട്ടിട്ടും പാഡി ഓഫീസറുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനാൽ അഞ്ച് ശതമാനം ഇളവ് വച്ച് നെല്ല് സംഭരണം ആരംഭിച്ചു. എന്നാൽ ഏജന്റുമാർ ഈർപ്പം അളക്കുന്നതിൽ കൃത്രിമം കാണിച്ച് 12 ശതമാനത്തിന് മുകുളിൽ വരെ കുറച്ചാണ് നെല്ലെടുക്കുന്നത്. വിഷയത്തിൽ കൃഷി ഓഫീസറുടെ ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |