ആലപ്പുഴ: എക്സൽ ഗ്ലാസസ് ലേലം നടക്കാത്ത സാഹചര്യത്തിൽ ലേലത്തിൽ പങ്കെടുത്തോ, ലിക്കുഡേറ്റർ കോടതിയെ സമീപിച്ചോ സ്ഥാപനം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി ജില്ലാ അസി. സെക്രട്ടറി ആർ. അനിൽ കുമാർ ആവശ്യപ്പെട്ടു. അടച്ചുപൂട്ടപ്പെട്ട ബീഡി വ്യവസായം ഏറ്റെടുത്ത് തൊഴിലാളികളുടെ സഹകരണ സ്ഥാപനമായി മാറ്റിയ ടി.വി. തോമസിന്റെ മാതൃക അനുകരണീയമാണ്. ഏഴോളം ലേലങ്ങൾ പിന്നിട്ടിട്ടും നടപടികൾ പൂർത്തീകരിക്കാനോ, പിരിഞ്ഞുപോയതും മരണപ്പെട്ടതുമായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാഴ്ചക്കാരായി നിൽക്കുന്നത് ഇടത് സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |