SignIn
Kerala Kaumudi Online
Friday, 10 May 2024 11.08 PM IST

മാക്സ്‌വെലിന് പാകിസഥാനിൽ പോവേണ്ട, കല്യാണം കഴിച്ചാൽ മതി !

maxwell

മെൽബൺ : 24 വർഷത്തിന് ശേഷം ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം നടത്താനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ പങ്കെടുക്കാനില്ലെന്ന് ഒാസീസ് ആൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ. പര്യടനം നിശ്ചയിച്ചിരിക്കുന്ന സമയത്ത് താനും ഇന്ത്യൻ വംശജ വിനി രാമനുമായുള്ള വിവാഹം നടക്കുന്നതിനാലാണ് മാക്സ‌വെൽ പിൻമാറിയത്. അടുത്ത വർഷം മാർച്ച് – ഏപ്രിൽ സമയത്താണ് ആസ്ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്തുതന്നെയാണ് മാക്സ്‍വെലിന്റെ വിവാഹവും തീരുമാനിച്ചിരിക്കുന്നത്.

ആസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്സ്‍വെലുമായുള്ള വിവാഹ നിശ്ചയം 2020 മാർച്ചിൽ കഴിഞ്ഞതാണ്. അതിനുശേഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലതവണ മാറ്റിവച്ചിരുന്നു.

1998ലാണ് ഇതിനുമുമ്പ് ഓസീസ് ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തിയത്. മൂന്ന് ടെസ്റ്റ്, മൂന്ന് ഏകദിനം, ഒരു ട്വന്റി20 എന്നിവയാണ് ആസ്ട്രേലിയ പാകിസ്ഥാനിൽ കളിക്കുക. കറാച്ചി (മാർച്ച് 3–7), റാവൽപിണ്ടി (മാർച്ച് 12–16), ലാഹോർ (മാർച്ച് 21–25) എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങൾ. ഏകദിന, ട്വന്റി-20 മത്സരങ്ങൾ മാർച്ച് 29 നും ഏപ്രിൽ അഞ്ചിനും ഇടയിൽ ലാഹോറിൽ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണു ടെസ്റ്റ് മത്സരങ്ങൾ നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MAXWELL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.