പാരീസ് : പ്ളേയിംഗ് ഇലവനിൽ തന്റെ സ്ഥാനമുറപ്പിക്കാൻ തന്റെ അതേ പൊസിഷനിൽ കളിക്കുന്ന സഹതാരത്തിനെതിരെ ക്വട്ടേഷൻ കൊടുത്ത ഫ്രഞ്ച് ഫുട്ബാൾ ക്ളബ് പി.എസ്.ജിയുടെ വനിതാതാരം അറസ്റ്റിൽ. ഫ്രഞ്ചുകാരിയായ അമിനാറ്റ ഡയാലോയാണ് പി.എസ്.ജി, ഫ്രഞ്ച് ടീമുകളിലെ സഹതാരം ഖെയ്റ ഹാംറൗവിന്റെ കാലുതല്ലിയൊടിക്കാൻ അക്രമി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ഈമാസം നാലിന് ഖെയ്റയ്ക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥ പുറത്തുവന്നത്.
അഞ്ച് വർഷമായി പി.എസ്.ജി താരമാണ് അമിനാറ്റ.വനിതകളുടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ അമിനാറ്റ കളിച്ചിരുന്നു. ബാഴ്സലോണയിൽനിന്ന് ഈ സീസണിന്റെ ആരംഭത്തിൽ പി.എസ്.ജിയിലെത്തിയ ഖെയ്റയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |