തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എം.ഡി.എസ് സീറ്റുകളിലേക്ക് പുതുതായി അപേക്ഷ നൽകാം. പ്രവേശന പരീക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവർക്കും എം.ഡി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണർ ഉടൻ അപേക്ഷ ക്ഷണിക്കും. സ്വാശ്രയ ഡെന്റൽ കോളേജുകളിലേക്ക് മാത്രമായിരിക്കും അലോട്ട്മെന്റ്. പുതുക്കിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയവരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ നിന്ന് അതത് കോളേജുകൾ മുഖേനയാവും സീറ്റുകൾ നികത്തുക. ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ : 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |