ഹൂസ്റ്റൺ: അമേരിക്കൻ പോപ്പ് ഗായകരായ ട്രാവിസ് സ്കോട്ടും ഡ്രേക്കും പങ്കെടുത്ത ആസ്ട്രോവേൾഡ് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ യുവതി മരിച്ചു. ഇതോടെ ആകെ മരണം ഒൻപതായി. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഭാർതി ഷഹാനി (22) ഇന്നലെയാണ് മരിച്ചത്. ടെക്സാസിലെ എ ആൻഡ് എം സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
അനുജത്തിയായ നമ്രാത, ബന്ധുവായ ബെല്ലാനി എന്നിവരോടൊത്താണ് ഭാർതി കൺസേർട്ടിൽ പങ്കെടുക്കാനെത്തിയത്. ട്രാവിസും സ്കോട്ടും വേദിയിലെത്തിയതോടെ ജനങ്ങൾ തിരക്ക് കൂട്ടി. ഇതിനിടെ ഭാർതിയെ കാണാതാവുകയായിരുന്നുവെന്ന് നമ്രാത പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |