തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായി സ്ഥാപിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കുന്നത് ഫൈൻ ആർട്സ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്. ഗുരുവിന്റെ ചിത്രം അടങ്ങിയ മൂന്ന് ലോഗോകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിലൊന്നിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി അംഗീകാരം നൽകും.
. ഗുരുദേവ ചിത്രം, വിദ്യാഭ്യാസപരമായ ഘടകം, വിദ്യ കൊണ്ട് സ്വതന്ത്രരാവുക എന്ന ഗുരുവചനം എന്നിവയാണ് ലോഗോയിൽ ഉൾപ്പെടുത്താൻ സമിതി ആവശ്യപ്പെട്ടത്. തുടർന്ന് ഇരുപത്തിയഞ്ചോളം ലോഗോകൾ തയ്യാറാക്കി. അടുത്തിടെ കോളേജിലെത്തിയ അടൂർ സമിതി ഇതിൽ മൂന്നെണ്ണം അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തു. ഇവ ഒന്നു കൂടി ഭംഗിയാക്കാൻ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. മൂന്ന് ലോഗോകളെയും സമന്വയിപ്പിച്ച് പുതിയൊരു ലോഗോ രൂപകൽപന ചെയ്യുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |