മനോജ് ചരളേൽ ബോർഡംഗം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സി.പി.എം പത്തനംതിട്ട മുൻ ജില്ലാസെക്രട്ടറി കെ. അനന്തഗോപനെ നിയമിക്കാൻ തീരുമാനം. നിലവിലെ പ്രസിഡന്റ് എൻ. വാസു ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്.
ബോർഡ് അംഗമായി സി.പി.ഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗമായ അഡ്വ. മനോജ് ചരളേലിനെയും തീരുമാനിച്ചു. കെ.എസ്. രവിയുടെ രണ്ടു വർഷ കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്.
സി.പി.എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ കെ. അനന്തഗോപൻ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ഫണ്ട് ഡെവലപ്മെന്റ് ബോർഡ് ചെയർമാനായിരുന്നു. നിലവിൽ ഐ.ടി എനെബിൾഡ് എന്റർപ്രൈണേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ചെയർമാനാണ്. തിരുവല്ലയ്ക്കടുത്ത് വള്ളംകുളം നന്നൂർ സ്വദേശി. തിരുവല്ല ബാറിലെ അഭിഭാഷകനായ അദ്ദേഹം1970ൽ കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |