കൊണ്ടോട്ടി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1.9 കോടി രൂപയുടെ സ്വർണം പിടിച്ചു. 4.7 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയിൽ (37) നിന്ന് 2.28 കിലോഗ്രാം സ്വർണം പിടിച്ചു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഷാർജയിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ(53) നിന്ന് 2.06 കിലോഗ്രാം സ്വർണം പിടിച്ചു. പാന്റിന്റെ രഹസ്യ അറയിൽ തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ജലീലിൽ(35) നിന്ന് 355ഗ്രാം സ്വർണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വസ്ത്രത്തിനുള്ളിലാക്കി 99 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് മലപ്പുറം സ്വദേശിനി പി.ഷഹാനയ്ക്ക് എയർ കസ്റ്റംസ് ഇന്റലിജൻസ് ജാമ്യം നൽകി. പിടിച്ച സ്വർണത്തിന്റെ മൂല്യം ഒരു കോടിയിൽ കുറവായതിനാലാണ് ജാമ്യം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |