ആലപ്പുഴ: പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗനിർണയത്തിനും ചികിത്സക്കും പ്രത്യേക വിഭാഗം മെഡിക്കൽ കോളേജിൽ ആരംഭിക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. ഐ.എം.എ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ - അത്ലറ്റികോ ഡി ആലപ്പി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹ ആരോഗ്യ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്ലറ്റികോ ഡി ആലപ്പി പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ് മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ. സി.വി. ഷാജി, ഡോ. എസ്. രൂപേഷ്, ദീപക്ക് ദിനേശൻ, കെ. നാസർ, യൂജിൻ ജോർജ്, അനിൽ തങ്കമണി, ആന്റണി.എം. ജോൺ, പ്രജീഷ് ദേവസ്യ, ടോം തോമസ്, ടി. എസ്. സിദ്ധാത്ഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |