SignIn
Kerala Kaumudi Online
Saturday, 29 January 2022 1.11 AM IST

ഇടുക്കി ഡാം: ഒഴുക്കുന്നത് 40,​000 ലിറ്റർ വെള്ളം

dam1

ഇടുക്കി: ഇന്നലെ ഉച്ചയ്ക്ക് 1.55ന് ആദ്യത്തെയും 1.57ന് രണ്ടാമത്തെയും 2ന് മൂന്നാമത്തെയും സൈറൺ മുഴക്കി കൃത്യം 2.03നാണ് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ ഒരെണ്ണം ഉയർത്തിയത്. റെഡ് അലർട്ട് എത്തുന്നതിന് മുമ്പ് ജലനിരപ്പ് 2398.94ലെത്തി നിൽക്കെയാണ് മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 40 ഘനമീറ്റർ (40,​000 ലിറ്രർ)​ ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇത്രയുംമാത്രമായതിനാൽ ചെറുതോണി പുഴയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി ആദ്യം 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിലും പിന്നീട് ഇവിടെ നിന്ന് ഭൂതത്താൻകെട്ട്, ഇടമലയാർ ഡാമുകളിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി രാത്രിയോടെ വരാപ്പുഴ കായലിലെത്തി.

വൃഷ്ടിപ്രദേശത്ത് നിലവിൽ കാര്യമായ മഴയില്ലെങ്കിലും മണിക്കൂറിൽ 0.331 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഷട്ടർ തുറന്നിട്ടും ജലനിരപ്പ് ഉയ‌ർന്ന് റെഡ് അലർട്ട് ഘട്ടത്തിലെത്തി. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 2399.04 അടിയാണ് ജലനിരപ്പ്. നിലവിലെ റൂൾലെവൽ 2400.03 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടി. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഡാം തുറന്നത്.

2018ലെ പ്രളയത്തിൽ ഉൾപ്പെടെ ഇത് ആറാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. കഴിഞ്ഞ മാസം 19ന് ജലനിരപ്പ് 2398.08ലെത്തി നിൽക്കെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു.

മുല്ലപ്പെരിയാറും തുറന്നേക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾലെവലായ 141അടിയോട് അടുക്കുന്നതിനാൽ താമസിയാതെ ഷട്ടറുകൾ വീണ്ടും തുറക്കും. ഇന്നലെ രാവിലെ ഒമ്പതിന് ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 141.15 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 3145 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുക്കിയെത്തുന്നത്. തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലം സെക്കൻഡിൽ 1867 ഘനയടിയായി ഉയർത്തിയിട്ടുണ്ട്.

''കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ കനത്ത മഴ പ്രവചിച്ചിരിക്കുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലുമാണ് റെഡ് അലർട്ട് എത്തുംമുമ്പ് ഇടുക്കിയിൽ ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. മഴ കനത്ത് നീരൊഴുക്ക് കൂടിയാൽ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് ഒരു ലക്ഷം ലിറ്ററായി ഉയർത്തും. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

-മന്ത്രി റോഷി അഗസ്റ്റിൻ

​ദു​ര​ന്ത​ ​പ്ര​തി​ക​രണ സേ​ന​യു​ടെ​ ​മൂ​ന്ന് ​ടീ​മു​ക​ൾ​ ​സ​ജ്ജം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പ് ​പ്ര​കാ​രം​ ​അ​ടു​ത്ത​ ​മൂ​ന്ന് ​ദി​വ​സം​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ള്ള​തി​നാ​ൽ​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​സേ​ന​യു​ടെ​ ​മൂ​ന്ന് ​ടീ​മു​ക​ൾ​ ​നി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്തു​ണ്ട്.​ ​നാ​ല് ​ടീ​മു​ക​ൾ​ ​നാ​ളെ​ ​രാ​വി​ലെ​യോ​ടെ​ ​എ​ത്തും.​ ​ഡി​ഫ​ൻ​സ് ​സെ​ക്യൂ​രി​റ്റി​ ​കോ​ർ​പ്സി​ന്റെ​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ക​ണ്ണൂ​ർ,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ളി​ലേ​ക്ക് ​ത​യ്യാ​റാ​ണ്.​ ​മ​ഴ​ക്കെ​ടു​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് ​വി​ല​യി​രു​ത്ത​ൽ.

ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​പ​രാ​തി​ക​ൾ​ ​ഇ​ല്ലാ​തെ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​ക്യാ​മ്പു​ക​ളു​ടെ​ ​ശു​ചി​ത്വം​ ​ഭ​ക്ഷ​ണ​ല​ഭ്യ​ത,​ ​രോ​ഗ​പ​രി​ശോ​ധ​നാ​ ​സം​വി​ധാ​നം​ ​എ​ന്നി​വ​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​ക​ക്കി,​ ​ഇ​ടു​ക്കി​ ​ഡാ​മു​ക​ൾ​ ​തു​റ​ന്നു​വി​ട്ടു.​ ​വൈ​ദ്യു​തി,​ ​ജ​ല​ ​വ​കു​പ്പു​ക​ളു​ടെ​ ​വി​വി​ധ​ ​ഡാ​മു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി.

പ​ത്താം​ ​തീ​യ​തി​ക്ക് ​ശേ​ഷം​ ​ഏ​ഴ് ​മ​ണ്ണി​ടി​ച്ചി​ലു​ക​ളാ​ണു​ണ്ടാ​യ​ത്.​ ​ആ​ള​പാ​യം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ളു​ക​ളെ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ്റി​ ​പാ​ർ​പ്പി​ക്ക​ണം.​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യം​ ​നേ​രി​ടാ​ൻ​ ​പൊ​ലീ​സും​ ​ഫ​യ​ർ​ ​ഫോ​ഴ്സും​ ​സ​ജ്ജ​മാ​ണ്.​ ​മ​ഴ​ക്കെ​ടു​തി​യു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​സ്കൂ​ളു​ക​ൾ​ക്ക് ​അ​വ​ധി​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​ർ​ക്ക് ​തീ​രു​മാ​നി​ക്കാ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​മാ​രാ​യ​ ​എം.​വി.​ഗോ​വി​ന്ദ​ൻ,​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ,​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​വി​ ​പി​ ​ജോ​യ് ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.

മൂ​ല​മ​റ്റം​ ​പ​വ​ർ​ഹൗ​സി​ലെ ജ​ന​റേ​റ്റ​ർ​ ​ത​ക​രാ​റി​ലാ​യി

തൊ​ടു​പു​ഴ​:​ ​മൂ​ല​മ​റ്റം​ ​പ​വ​ർ​ഹൗ​സി​ലെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ജ​ന​റേ​റ്റ​ർ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ത​ക​രാ​റി​ലാ​യെ​ങ്കി​ലും​ ​വൈ​കി​ട്ടോ​ടെ​ ​പ​രി​ഹ​രി​ച്ചു.​ ​ജ​ന​റേ​റ്റ​റി​ന്റെ​ ​റ​ണ്ണ​റി​ന് ​പൊ​ട്ട​ൽ​ ​വീ​ണ​തോ​ടെ​ ​ഉ​ത്പാ​ദ​നം​ ​നി​റു​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​ടു​ക്കി​യി​ൽ​ ​ജ​ല​നി​ര​പ്പ് ​കൂ​ടു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ച്ച് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.34​നാ​ണ് ​ജ​ന​റേ​റ്റ​ർ​ ​വീ​ണ്ടും​ ​പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്.​ ​ഒ​ക്ടോ​ബ​ർ​ ​ആ​ദ്യ​വാ​രം​ ​വാ​ർ​ഷി​ക​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മെ​ഷീ​ൻ​ ​കൂ​ടി​യാ​ണി​ത്.​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രു​ന്ന​തി​നാ​ൽ​ 15​ ​ദി​വ​സ​മാ​യി​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​നം​ ​പ​ര​മാ​വ​ധി​യി​ലാ​ണ്.​ ​ആ​കെ​യു​ള്ള​ ​ആ​റ് ​ജ​ന​റേ​റ്റ​റു​ക​ൾ​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ​ ​ഒ​രു​ ​ദി​വ​സം​ 18.72​ ​ദ​ശ​ല​ക്ഷം​ ​യൂ​ണി​റ്റ് ​വൈ​ദ്യു​തി​യാ​ണ് ​പ​ര​മാ​വ​ധി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​ക.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​വ​സാ​നി​ച്ച​ 24​ ​മ​ണി​ക്കൂ​റി​ൽ​ ​ഉ​ത്പാ​ദ​നം​ 15.696​ ​ദ​ശ​ല​ക്ഷം​ ​യൂ​ണി​റ്റാ​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ൽ​:​ ​ക​ന്യാ​കു​മാ​രി​ ​റൂ​ട്ടിൽ ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ൾ​ ​നി​റു​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​-​ ​ക​ന്യാ​കു​മാ​രി​ ​റെ​യി​ൽ​വെ​ ​ട്രാ​ക്കി​ൽ​ ​ഇ​ന്ന​ലെ​യും​ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും​ ​വെ​ള്ളം​ ​ക​യ​റു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ഈ​ ​റൂ​ട്ടി​ൽ​ ​ക​ന്യാ​കു​മാ​രി​ ​വ​രെ​യു​ള്ള​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ൾ​ ​നി​റു​ത്തി​വ​ച്ചു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​നാ​ഗ​ർ​കോ​വി​ൽ​ ​വ​രെ​യു​ള്ള​ ​ട്രെ​യി​ൻ​ ​ഗ​താ​ഗ​തം​ ​നി​റു​ത്തി​വ​ച്ചി​രു​ന്നു.
നെ​യ്യാ​റ്റി​ൻ​ക​ര​-​ ​പാ​റ​ശാ​ല​ ​ഭാ​ഗ​ത്ത് ​ഒ​രി​ട​ത്തും​ ​കു​ഴി​ത്തു​റ​-​ ​എ​ര​ണി​യ​ൽ​ ​ഭാ​ഗ​ത്ത് ​ര​ണ്ടി​ട​ത്തും​ ​നാ​ഗ​ർ​കോ​വി​ലി​ന​ടു​ത്ത് ​ഒ​രി​ട​ത്തു​മാ​ണ് ​ട്രാ​ക്കി​ലേ​ക്ക് ​മ​ണ്ണി​ടി​ഞ്ഞ് ​വീ​ണ​ത്.​ ​എ​ര​ണി​യ​ലി​ലും​ ​കു​ഴി​ത്തു​റ​യ്ക്കു​മി​ട​യി​ൽ​ ​ട്രാ​ക്കി​ൽ​ ​വെ​ള്ളം​ ​ക​യ​റി.
ഇ​തു​വ​ഴി​യു​ള്ള​ ​മൂ​ന്നു​ ​ട്രെ​യി​നു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​എ​ട്ടെ​ണ്ണം​ ​ഭാ​ഗി​ക​മാ​യും​ ​റ​ദ്ദാ​ക്കി.​ ​ജാം​ന​ഗ​ർ​-​തി​രു​നെ​ൽ​വേ​ലി​ ​സ്‌​പെ​ഷ്യ​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​യാ​ത്ര​ ​അ​വ​സാ​നി​പ്പി​ക്കും.​ ​നാ​ഗ​ർ​കോ​വി​ലി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും​ ​തി​രി​ച്ചു​മു​ള്ള​ ​സ്‌​പെ​ഷ്യ​ൽ,​ ​കൊ​ല്ലം​-​തി​രു​വ​ന​ന്ത​പു​രം​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ളാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.

ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​സി.​പി.​എം​ ​ആ​ഹ്വാ​നം

തി​രു​വ​ന​ന്ത​പു​രം​:​മ​ഴ​ക്കെ​ടു​തി​ ​നേ​രി​ടു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​മു​ഴു​വ​ൻ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​നു​ഭാ​വി​ക​ളും​ ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.
ന്യൂ​ന​മ​ർ​ദ്ദ​ ​മ​ഴ​യെ​യും​ ​ഉ​രു​ൾ​പൊ​ട്ട​ലി​നെ​യും​ ​തു​ട​ർ​ന്ന് ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ ​രൂ​ക്ഷ​മാ​യ​ ​സ്ഥി​തി​യാ​ണ്.​ ​ഒ​ട്ടേ​റെ​ ​മേ​ഖ​ല​ക​ളി​ൽ​ ​കൃ​ഷി​ ​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​റോ​ഡു​ക​ൾ​ ​ത​ക​ർ​ന്നു.​ ​പു​ഴ​ക​ളു​ടെ​ ​ക​ര​ക​വി​ഞ്ഞൊ​ഴു​ക്കും​ ​വെ​ള്ള​ക്കെ​ട്ടും​ ​കാ​ര​ണം​ ​തീ​ര​പ്ര​ദേ​ശ​ത്തേ​ക്കും​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ​ ​അ​വി​ട​ങ്ങ​ളി​ലും​ ​ക​ടു​ത്ത​ ​ജാ​ഗ്ര​ത​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​സി.​പി.​എം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI DAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.