SignIn
Kerala Kaumudi Online
Saturday, 19 October 2024 7.11 PM IST

വാഹന വിപണിക്ക് നഷ്ടത്തിന്റെ ഒക്ടോബർ

Increase Font Size Decrease Font Size Print Page
automobiles

 തിരിച്ചടിയായി സെമികണ്ടക്‌ടർ ക്ഷാമം

കൊച്ചി: ആഭ്യന്തര വാഹന വിപണി ഒക്‌ടോബറിൽ കുറിച്ചത് മൊത്ത വില്പനയിൽ 25 ശതമാനം നഷ്‌ടം. 2020 ഒക്‌ടോബറിലെ 23.91 ലക്ഷം യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞമാസം വില്പന 17.99 ലക്ഷത്തിലേക്ക് താഴ്‌ന്നു. ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പനയുടെ കണക്കാണിത്.

കാറുകളും എസ്.യു.വികളും ഉൾപ്പെടുന്ന പാസഞ്ചർ വാഹനങ്ങളുടെ മൊത്തവില്പന 3.10 ലക്ഷം യൂണിറ്റുകളിൽ നിന്ന് 27 ശതമാനം ഇടിഞ്ഞ് 2.26 ലക്ഷമായെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. വാഹനങ്ങളുടെ നിർമ്മാണത്തിലെ അവിഭാജ്യഘടകമായ സെമികണ്ടക്ടറുകളുടെ (മൈക്രോ ചിപ്പ്) ക്ഷാമം മൂലം ഉത്‌പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

വിപണിയിൽ മികച്ച ഡിമാൻഡുണ്ടെങ്കിലും അതിനനുസരിച്ചുള്ള വാഹനങ്ങൾ ഷോറൂമുകളിലേക്ക് എത്തിക്കാനാവുന്നില്ല. ബുക്ക് ചെയ്‌തവർ‌ക്ക് പോലും നീണ്ട കാത്തിരിപ്പിന് ശേഷമാണ് വാഹനം കൈയിൽ കിട്ടുന്നത്. അതേസമയം, ഇ-വാഹന വില്പന കഴിഞ്ഞമാസം 250 ശതമാനം ഉയർന്ന് 38,170 യൂണിറ്റുകളിലെത്തി.

നഷ്‌ടത്തിന്റെ ട്രാക്ക്

ആഭ്യന്തര വാഹന മൊത്തവിപണിയുടെ ഒക്‌ടോബറിലെ പ്രകടനം - വിഭാഗം, വിറ്റഴിഞ്ഞ യൂണിറ്റുകൾ, നേട്ടം/നഷ്‌ടം)

 പാസഞ്ചർ‌ 2.26 ലക്ഷം -27%

 മോട്ടോർസൈക്കിൾ 10.17 ലക്ഷം -26%

 സ്‌കൂട്ടർ‌ 4.67 ലക്ഷം -21%

 ആകെ ടൂവീലർ 15.41 ലക്ഷം -25%

 ത്രീവീലർ 31,774 +19%

 മൊത്തം വിപണി 17.99 ലക്ഷം -25%

ഇ-വണ്ടിക്കുതിപ്പ്

ചിപ്പ് ക്ഷാമവും ഉയർന്ന ഇന്ധനവിലയും പരമ്പരാഗത വാഹന ശ്രേണികൾക്ക് തിരിച്ചടിയാകുമ്പോഴും ഇലക്‌ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറുകയാണ്. കഴിഞ്ഞമാസം 38,170 രജിസ്‌റ്റേഡ് ഇ-വാഹനങ്ങൾ വിറ്റഴിഞ്ഞു. സെപ്തംബറിനേക്കാൾ 11 ശതമാനവും 2020 ഒക്‌ടോബറിനേക്കാൾ 250 ശതമാനവുമാണ് വളർ‌ച്ച.

തുടർച്ചയായ രണ്ടാംമാസമാണ് വില്പന 30,000 യൂണിറ്റ് കവിയുന്നത്. ഒക്‌ടോബറിലെ വില്പനയിൽ 18,998 എണ്ണം ഇ-സ്കൂട്ടറുകളും 18,002 എണ്ണം ഇ-ഓട്ടോകളുമാണ്.

 ഉയർന്ന പെട്രോൾ, ഡീസൽ വില ഇ-വാഹനങ്ങളുടെ സ്വീകാര്യത കൂട്ടുന്നു

 പെട്രോൾ, ഡീസൽ വണ്ടികളുമായുള്ള വില അന്തരം കുറഞ്ഞു

 കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡിയും നൽകുന്നു

 ടാറ്റ ഉൾപ്പെടെ മുൻനിര വാഹന ബ്രാൻഡുകളും ഇ-വാഹനങ്ങൾ വിപണിയിലെത്തിച്ചു

 മെയിന്റനൻസ് ചെലവ് താരതമ്യേന കുറവ്

 ചാർജിംഗ് സ്‌റ്റേഷനുകളുടെ എണ്ണവും കൂടുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, SIAM, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.