SignIn
Kerala Kaumudi Online
Friday, 26 April 2024 7.59 AM IST

ഏലൂരിലെ വീടുകളിൽ വെള്ളക്കെട്ട്

ward-6

കളമശേരി: കനത്ത മഴയിൽ ഏലൂർ നഗരസഭയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഇരുപതോളം വീടുകൾ വെള്ളത്തിലായി. വടക്കുംഭാഗത്ത്മണലി പള്ളം, എസ്.എച്ച്.ജെ.യു.പി.സ്കൂളിന് കിഴക്കുവശം, പനച്ചി തോടിനടുത്ത് വി.ആർ.എൽ പാഴ്സൽ സർവീസ് കെട്ടിടം, സൊസൈറ്റി കവല, സുബ്രഹ്മണ്യക്ഷേത്രപരിസരം എന്നിവിടങ്ങളിൽ പെയ്ത്ത് വെള്ളം ഒഴുക്ക് നിലച്ചാണ് വെള്ളക്കെട്ടായത്. അശാസ്ത്രീയമായ കാനനിർമ്മാണവും ചില സ്ഥലങ്ങളിൽ കാന ഇല്ലാത്തതുമാണ് പ്രശ്നം. അലുപുരം ഇടമുള റോഡരികിലുള്ള ഹിൻഡാൽകോയുടെ ഉടമസ്ഥതയിലുള്ള 2 മീറ്റർ ഉയരമുള്ള മതിൽ ഒന്നര മീറ്ററോളം നീളത്തിൽ റോഡിലേക്ക് ഇടിഞ്ഞു വീണു. ഹെഡ്ക്വാർട്ടേഴ്സ് ആറാം വാർഡിൽ പത്തോളം വീടുകൾ കനത്ത വെള്ളക്കെട്ടിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.