തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ പൂർണമായും തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും മാത്രമാണ് അവധി. ജില്ലയിൽ നേരത്തേ നിശ്ചയിച്ച പൊതു പരീക്ഷകൾക്കു മാറ്റമില്ല. മറ്റു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |