കേപ്ടൗൺ: ലോക പ്രശസ്ത എഴുത്തുകാരൻ വിൽബർ സ്മിത്ത് (88) അന്തരിച്ചു. കേപ്ടൗണിലുള്ള വസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.1964ൽ പ്രസിദ്ധീകരിച്ച സ്മിത്തിന്റെ ആദ്യ നോവലായ വെൻ ദ ലയൺ ഫീഡ്സ് വായനക്കാരുടെ ശ്രദ്ധ നേടിയ ബെസ്റ്റ് സെല്ലറായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരേടാണ് ആ നോവലെന്ന് സ്മിത്ത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച 49 പുസ്തകങ്ങളുടെ 140 മില്യൺ കോപ്പികളാണ് ലോകത്താകമാനം വിറ്റഴിച്ചത്. ദ റിവർ ഗോഡ്, ദ ട്രയംഫ് ഫ് ദ സൺ എന്നിവയും ബെസ്റ്റ് സെല്ലറുകളായിരുന്നു. സ്മിത്തിന്റെ പുസ്തകങ്ങൾ 30 ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിൽ പലതും സിനിമയാക്കിയിട്ടുമുണ്ട്. 1976ൽ പുറത്തിറങ്ങിയ ഷൗട്ട് അറ്റ് ദ ഡെവിൾ അദ്ദേഹത്തിന്റെ , അതേ പേരിലുള്ള കൃതിയെ ആസ്പദമാക്കിയുള്ള സിനിമയാണ്.
1933 ജനുവരിയിൽ സാംബിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തിലായിരുന്നു സ്മിത്തിന്റെ ജനനം. പ്രകൃതിയുമായി വളരെയേറെ ഇണങ്ങി ജീവിച്ച സ്മിത്തിന്റെ രചനകളിലെ മുഖ്യവിഷയവും പ്രകൃതി തന്നെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |