കോഴിക്കോട്: താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്. അമ്പായത്തോടിൽ വീട്ടമ്മയായ ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്ന് തടഞ്ഞ 20 പേർക്കെതിരെയാണ് നായകളുടെ ഉടമ റോഷൻ നൽകിയ പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തത്. ഫൗസിയ നായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.
വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകനായ റോഷന്റെ നായയാണ് ഫൗസിയയെ ആക്രമിച്ചത്. ആളുകളെത്തി നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇവ കടിവിടാതെ ദേഹം മുഴുവൻ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. മുൻപും പ്രദേശവാസികളായ ആളുകളെ ഇതേ നായ്ക്കൾ ആക്രമിച്ചിരുന്നു. സംഭവം തുടർന്നിട്ടും ഉടമ ഇത് ശ്രദ്ധിക്കുന്നില്ലെന്ന പേരിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |