മൂവാറ്റുപുഴ: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യാ പിതാവ് പണ്ടപ്പിള്ളി പുന്നമറ്റത്തിൽ (കുളിരാങ്കൽചാന്ത്യം) ജോളി തോമസ് (83) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകൾ: മറിയാമ്മ എൽദോസ്. മന്ത്രി പി. പ്രസാദ്, ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.പി ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രഹാം, വി.പി. സജീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |