SignIn
Kerala Kaumudi Online
Friday, 27 May 2022 5.25 PM IST

11 കെ.വി ലൈൻ കത്തി താഴെവീണു

11kv

ആലപ്പുഴ: സക്കറി​യാ ബസാർ ജംഗ്ഷന് തെക്ക് വശത്തുള്ള ട്രാൻസ്ഫോർമറിൽ നിന്ന് 11 കെ.വി ലൈൻ കത്തി താഴെ വീണു. ഞായറാഴ്ച് രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ അധികൃതർ ഇടപെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാവിലെ 10 മണിയായിട്ടും കേബിൾ ജനങ്ങളുടെ ദേഹത്ത് മുട്ടുന്ന തരത്തിൽ താഴ്ന്നു തന്നെ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറത്തിറങ്ങുന്നവരുടെ ദേഹത്ത് മുട്ടുന്ന രീതിയിലായിരുന്നു കേബിൾ. ഞായർ രാത്രിയിലെ കനത്ത മഴയും, ആവശ്യത്തിന് ജീവനക്കാരുടെ അഭാവവും മൂലമാണ് കേബിൾ മാറ്റുന്ന ജോലി പിറ്റേ ദിവസത്തേക്ക് മാറ്റിയതെന്ന് കെ.എസ്.ഇ.ബി​ അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ കേബിൾ മാറ്റി സ്ഥാപിച്ച ശേഷം വൈദ്യുതി വി​തരണംപുനരാരംഭിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.