തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4547പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 50,638സാമ്പിളുകളാണ് പരിശോധിച്ചത്. 8.97ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 70 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4234പേർ സമ്പർക്കരോഗികളാണ്. 274പേരുടെ ഉറവിടം വ്യക്തമല്ല. 12പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ.
27ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 6866പേർ രോഗമുക്തരായി. 39ദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂർ 484, കൊല്ലം 474, കണ്ണൂർ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസർകോട് 46 എന്നിങ്ങനേയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 50,65,619.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |