പുനലൂർ: ഞായറാഴ്‌ച പെയ്‌ത കനത്ത മഴയിൽ അഞ്ച് വീടുകൾക്ക് കൂടി നാശനഷ്‌ടം രേഖപ്പെടുത്തി. അലയമൺ വില്ലേജിൽ ഇളവൂർ സുരേഷ് മന്ദിരത്തിൽ ജഗദമ്മ, മുക്കാട് വാലുംപണ പാറയ്‌ക്കൽ വീട്ടിൽ തോമസ് സ്‌കറിയ, കരവാളൂർ തിരുവഴി മുക്ക് വിജയമന്ദിരത്തിൽ രാജേഷ്, തെന്മല ഡാം കോളനിയിലെ അജയകുമാർ, സജികുമാർ എന്നിവരുടെ വീടുകളാണ് നശിച്ചത്. മേഖലയിൽ ഇന്നലെ ഉച്ചവരെ മഴ മാറിനിന്നു. വൈകിട്ടോടെ നേരിയ തോതിൽ മഴ പെയ്‌തെങ്കിലും മറ്റ് സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |