തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ വിഴിഞ്ഞത്ത് മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ഗംഗയാർതോട് കര കവിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് കാരണം.
ഇറിഗേഷൻ വകുപ്പ് നിലവിൽ ടെൻഡർ ചെയ്‌തിട്ടുള്ള ഗംഗയാർ തോടുമായി ബന്ധപ്പെട്ട പണികൾ അടിയന്തരമായി ആരംഭിക്കാൻ യോഗത്തിൽ മേയർ നിർദേശം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിൽ അംഗങ്ങൾ, ഹാർബർ എൻജിനിയറിംഗ്, ഇറിഗേഷൻ വകുപ്പുകളിലെയും നഗരസഭയിലെയും ബന്ധപ്പെട്ട ജീവനക്കാർ, ഇടവക പ്രതിനിധികൾ, വിസിൽ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.