ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെനിന്റെ (സാഫ്) നേതൃത്വത്തിൽ ഓപ്പർച്ച്യൂണിറ്റി ഗൈഡൻസ് പരിശീലന പരിപാടി നടത്തി.
തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ച മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളിലെ അംഗങ്ങൾ പങ്കെടുത്തു.
ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ നടന്ന പരിശീലന പരിപാടി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ഐ രാജീവ് ഉദ്ഘാടനം ചെയ്തു. സാഫ് ജില്ലാ നോഡൽ ഓഫീസർ സിബി സോമൻ അദ്ധ്യക്ഷത വഹിച്ചു. അസി. നോഡൽ ഓഫീസർ ആർ. രാകേഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ യു. ആർ. ഗിരീഷ്, ബേണി സോളമൻ, കെ.ആർ. സിന്ധുമോൾ, നിതീഷ എന്നിവർ നേതൃത്വം നൽകി.