കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച യുവാവ് പിടിയിലായി. ക്ലാപ്പന വില്ലേജിൽ ക്ലാപ്പന നോർത്ത് കണിയാംതറയിൽ വീട്ടിൽ സുമേഷ് (40) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനൊന്നിന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് മാനഹാനി വരുത്തും വിധം പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയും അമ്മയുമായി ഓച്ചിറ പൊലീസിന് നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു. ഓച്ചിറ ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ എൽ.നിയാസ്, എ.എസ്സ്.ഐ ശ്രീകുമാർ സി.പി.ഒ രഞ്ജിത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |